നിരാശ എന്ന ഭൂതം

മനുഷ്യൻ ഒരു രീതിയിൽ അല്ലെങ്കിൽ മറ്റൊരു രീതിയിൽ,നിരാശ എന്ന ഭൂതത്തിൻ്റെ കൈയ്യിലകപ്പെട്ടിട്ടുള്ളവരാണ്. വരണ്ടു വിണ്ടുകീറിയ ഭൂമിയെ നോക്കി ഇനിയും പെയ്യാത്ത മഴയെ ശപിച്ചു നിൽക്കുന്ന കർഷകനും, മഴവെള്ള പാച്ചിലിൽ തൻ്റെ കുടിയിടവും കൃഷിയും നഷ്ടപ്പെട്ടു അലമുറയിടുന്ന കർഷകനും നിരാശ എന്ന ഭൂതം വിഴുങ്ങിയ രണ്ടാളുകളാണ്. ആഗ്രഹിച്ചതു സ്വന്തമാക്കാൻ കഴിയാത്തപ്പോൾ, ജീവിക്കാൻ പ്രേരിപ്പിച്ച സ്വപ്നങ്ങൾ നഷ്ടപ്പെടുമ്പോൾ, ഈ ഭൂതം വീണ്ടും അവതരിക്കും.. നിറവേറ്റാൻ കഴിയാഞ്ഞതെന്തും ഈ ഭൂതത്തിനുള്ളതാണ്..... ജീവിത യാത്രയിൽ നമ്മൾ പലപ്പോഴും വഴിമുട്ടി നിന്നിട്ടുണ്ടാകാം, ഒരു തീരുമാനം എടുക്കാൻ കഴിയാതെ ഒഴുക്കിനനുസരിച്ചു പോകാൻ പലപ്പോഴും നിർബന്ധിതരായിട്ടുമുണ്ടാകാം, മുൻപ് കണ്ട സ്വപ്നങ്ങളും ആശകളും ഭൂതം കാർന്നു തിന്നിട്ടുമുണ്ടാകാം. ഭൂതത്തിൻ്റെ കൈപ്പിടിയിലൊതുങ്ങാതെ ഒരു പക്ഷേ നാം തേടുന്ന നിധി കണ്ടെത്താനാകില്ല. പ്രവചനാതീതമായ 'നാളെ', അതാണ് ജീവിക്കാൻ പ്രേരിപ്പിക്കുന്നത്, ഭൂതത്തിൽ നിന്നും ഒളിച്ചോടുകയല്ല, ഏറ്റുമുട്ടുന്നതാണ് ശാശ്വതമെന്ന യാഥാർത്ഥ്യം മനസ്സിലാക്കിയാൽ, നഷ്ടസുഖങ്ങളിൽ നിന്നും നഷ്ടസ്വപ്നങ്ങളിൽ നിന്നും ഉയരുന്ന ആ ഭൂതത്തെ പിടിച്ചുകെട്ടാം, ജീവിതമെന്ന നിധിയെ കൈക്കലാക്കാം.....

Comments

Popular posts from this blog

മാധവി

മുക്തി

Peace or Persistence