വ്യാളിയും, വ്യാധിയും, രാമനും
അതിർത്തിയിൽ ഇന്ത്യാ ചൈനാ സംഘർഷം മുറുകുമ്പോൾ, നാലു ചുവരുകൾക്കുള്ളിലെ സുരക്ഷിതത്വത്തിൽ, യുദ്ധം ചെയ്യണമെന്നും, ചൈനയെ തകർക്കണമെന്നും സാമൂഹിക മാധ്യമങ്ങളിലൂടെ വീറോടെ വാദിക്കുന്ന അഭിനവ വിപ്ലവ വീരന്മാർ മറന്നു പോകുന്ന ചില ആളുകളുണ്ട്, യുദ്ധഭീതിയില്ലാതെ രാജ്യസ്നേഹം ധമനികളിൽ നിറച്ചിരിക്കുന്ന സൈനികരും, അവരുടെ കുടുംബങ്ങളും.., പിറന്ന നാടിനു വേണ്ടി ജീവൻ ബലി നൽകാൻ അവർക്കു മടിയില്ല, തൻ്റെ സഹോദരനെയോ,മകനെയോ,ഭർത്താവിനെയോ ബലികഴിപ്പിക്കാൻ മനസ്സാൽ തയ്യാറാകപ്പെട്ട അവരുടെ കുടുംബാംഗങ്ങൾക്കു അതിൽ വേദനയോടൊപ്പം അഭിമാനവും കാണും, എന്നാൽ പൊടിഞ്ഞ ഓരോ തുള്ളി രക്തത്തിനും പകരമായി 'വിജയം' എന്നതിൽ കുറഞ്ഞ് മറ്റൊരു പാരിതോഷികമില്ല....., എന്നാൽ എന്താണ് വിജയം.?, യുദ്ധത്തിലൂടെ പിടിച്ചടക്കിയതും കാത്തു സൂക്ഷിചതുമായ മണ്ണും യശസ്സും ദീർഘകാലം നിലനിൽക്കുമോ....?, പ്രത്യേകിച്ചും തുല്യ ശക്തികളാകുമ്പോൾ നഷ്ടത്തിൻ്റെ തുലാസായിരിക്കും താണിരിക്കുന്നത്...
''ലോകത്തിലെ ഏറ്റവും വലിയ രണ്ടു ശക്തികൾ- ക്ഷമയും സമയവുമാണ് " - ലിയോ ടോൾസ്റ്റോയി...
ചൈനയുടെ ഉത്പ്പന്നങ്ങൾ ബഹിഷ്കരിക്കുക, ചൈനയെ ഒറ്റപ്പെടുത്തുക, എന്നിങ്ങനെ വാക്കാൽ പറയുക എളുപ്പമാണെങ്കിലും പ്രാവർത്തികമാക്കുക കഠിനകരമായ ഒന്നു തന്നെയാണ്, സാധ്യമല്ലെന്ന് പറയുന്നതിലും ബുദ്ധിമുട്ടായിരിക്കുമെന്ന് പറയുന്നതാണ് ശരി. ഇന്ത്യ ചൈനയിൽ നിന്നും സാധനങ്ങൾ ഇറക്കുമതി ചെയ്തിരുന്നത് ദൃഢമായ ഒരു സൗഹൃദത്തിൻ്റെ പുറത്തായിരുന്നില്ല, മറിച്ച് കച്ചവടം മാത്രം ലക്ഷ്യമാക്കിയായിരുന്നു..ടിക്ക് ടോക്ക് അടക്കം 59 ചൈനീസ് ആപ്പുകൾ നിരോധിച്ച് ശക്തമായി പ്രതിഷേധിച്ചതു "മെയ്ഡ് ഇൻ ചൈന'' എന്ന ലേബൽ മാറ്റി ഇന്ത്യാ നിർമ്മിത ഉത്പ്പന്നങ്ങൾ മാർക്കറ്റിൽ സുലഭമായി വിറ്റുപോകുമെന്ന് പ്രതീക്ഷിച്ചായിരിക്കാം.., കുറഞ്ഞ ചെലവിൽ കൂടുതൽ മൂല്യങ്ങളുള്ള ഉത്പ്പന്നങ്ങൾ വിറ്റഴിക്കാൻ ചൈനയോളം വലിയൊരു ശക്തിയില്ലയെന്ന് അവർ തെളിയിച്ചതാണ്.., ബ്രിട്ടീഷ് ഭരണകാലത്ത് ആളിപടർന്ന ദേശസ്നേഹത്തിൻ്റെ ആദ്യപടിയായിരുന്നു 'സ്വദേശി മൂവ്മെൻ്റ് ', സ്വാതന്ത്ര്യം ലഭിച്ചു 74 വർഷങ്ങളായപ്പോൾ മാത്രമാണ് ഇന്ത്യാക്കാരൊന്നാകെ വീണ്ടും ഒരു സ്വദേശിവത്ക്കരണത്തിനു കച്ചകെട്ടുന്നത്... ഒരു ദിവസം കൊണ്ടോ, ഒരാഴ്ചകൊണ്ടാേേ നമുക്കത് സാധിക്കില്ല.അഭിനവ രാമൻമാർ ഈ അവസ്ഥയ്ക്കു പരിഹാരം കണ്ടെത്തുമെന്ന് പ്രത്യാശിക്കാം...
"We conquer,we kill... " എന്ന ചിന്തയിൽ നിന്നും "We all live" എന്ന ചിന്തയിലേക്കുള്ള ദൂരം കുറയുമെന്ന് വിശ്വസിക്കാം, യുദ്ധം വ്യാളിയുമായിട്ടാണോ,വ്യാധിയുമായിട്ടാണോ എന്ന് നമ്മൾ ഓരോരുത്തരും തീരുമാനിക്കേണ്ടിയിരിക്കുന്നു, നഷ്ടങ്ങൾ പരമാവധി കുറച്ചു കൊണ്ടു തന്നെ........
Comments
Post a Comment