ലഹരി❗
ജളതയേറും ചിലേടുകൾ
കലഹമാകും പലാളുകൾ
ലഹരി നുകർന്നു ചുവടു പതറി
അധമമാകും പല പേരുകൾ.
സ്നേഹം മറന്നു,കൂട്ടും മറന്നു
പിന്തുടരും അതിൻ വഴികൾ
കൊത്തി വലിച്ചു ചണ്ടിയായി
മറക്കും സ്വഗേഹങ്ങൾ.
ആശ മരിച്ചൊരു നേരത്തു
രക്ഷയെന്നോതരുത് അതിനെ
ശിക്ഷയായി ശിഷ്ടം അകലുമീ ജീവിതവും
അകലുവാൻ ആശിക്കും സ്വജ്ജനങ്ങളും
ലഹരിയായി കൊഞ്ചരുതൊരു നാളും
ഹാനിയെന്നോർക്കുക എന്നാളും..
Comments
Post a Comment