നോവിൻ്റെ ഞരമ്പുകൾ
I
"എന്റെ മരണത്തിനുത്തരവാദി ഞാൻ മാത്രമാണ്, എന്റെ മനസിലെ വൈകൃതങ്ങൾ എന്നെ ഓരോ നിമിഷവും കൊല്ലുകയാണ്. ഇത് അതിനുള്ള പ്രായശ്ചിത്തമാണ്..". ഒരാവർത്തി കൂടി വായിച്ചു അയാൾ തന്റെ ആത്മഹത്യ കുറിപ്പ് മടക്കാൻ ശ്രമിക്കാതെ, മേശയുടെ മുകളിൽ പേപ്പർ വെയ്റ്റിനു കീഴെ വച്ചു. ഇടതു മുഷ്ടി ചുരുട്ടി, തെളിഞ്ഞു വന്ന നീല ഞരമ്പുകൾ നോക്കി അയാൾ കുറച്ചു നേരം നിന്നു. 'നോവിന്റെ, പശ്ചാത്താപത്തിന്റെ ഞരമ്പുകൾ’. കൈയ്യിൽ കരുതിയ ബ്ലേഡ് ആ ഞരമ്പുകളിലേക്ക് അമർത്താൻ തയ്യാറായി, കണ്ണുകൾ ഇറുക്കിയടച്ചു, മുഖമുയർത്തി മുകളിൽ തൂങ്ങിയാടുന്ന ഫാനിനെ നോക്കി നിന്നു.
II
ഷവറിൽ നിന്നുമുള്ള തണുത്ത വെള്ളം അയാളുടെ ദേഹത്തെ ഒന്ന്
തണുപ്പിച്ചു എന്ന് തോന്നുന്നു.കൊതി തീരും വരെ അയാൾക്ക് ആ ഷവറിന്റെ കീഴിൽ നിൽക്കാൻ
തോന്നി.സോപ്പ് ഉപയോഗിക്കാൻ മറന്നതല്ല, അതിന്റെ ആവശ്യം ഇല്ലെന്ന് തോന്നി. ചൂടുപിടിച്ച
ശരീരത്തിനെയും കലുഷിതമായ മനസിനെയും ഒന്ന് തണുപ്പിക്കുക മാത്രമായിരുന്നു അയാളുടെ ഉദ്ദേശം.ദേഹത്തെ തഴുകി ഒഴുകി പോകുന്ന വെള്ളത്തിൽ നോക്കി അയാൾ അങ്ങനെ നിന്നു. അതേ പോലൊരു ചുഴിയിൽ തന്റെ മനസ്സും
പെട്ടുവെന്ന് അയാൾക്കു തോന്നി.
III
അയാൾ കാറിൽ നിന്നുമിറങ്ങി മൊബൈൽ ചെവിക്കൽ തന്നെ വച്ചു നടന്നു." ഞാനിപ്പോ ദാ വന്നു കയറിയ തേയുള്ളൂ, ആകെ tired ആണ്. ഹാ! ഇന്നൊരു കേസ് ഭയങ്കര Complicated ആയിരുന്നു.", കോളിംഗ് ബെൽ അമർത്തി അയാൾ തുടർന്നു, " റേപ്പ്, മൈനർ ആയിരുന്നു.. ബോഡി തിരിച്ചറിഞ്ഞിട്ടില്ല." അയാളുടെ മകൾ കതക് തുറന്നു." ഞാൻ വിളിക്കാം....ok ''
''എന്താ ലേറ്റ് ആയേ അപ്പാ...?"
"ജോലിയല്ലേ അക്കളേ... അമ്മയെന്തിയേ... ?"
"അമ്മ ശേഖർ മാമയുടെ വീട്ടിൽ പോയി, മാമൻ്റെ മോൾ ഒളിച്ചോടിയെന്ന്.... "
" ഡെ! ഡെ മതി മതി.. "
"എന്തുവായിരുന്നു ഇവിടെ പരിപാടി?"
ഞാൻ കളർ അടിക്കുവായിരുന്നു.
അത് കാണാനുമുണ്ട്.
അയാൾ ആ സോഫയിൽ ഇരുന്നു ടി വി കാണാൻ തുടങ്ങി. അയാളുടെ മടിയിൽ അയാളുടെ മകളുമിരുന്നു. അയാളുടെ ദേഹത്ത് അവൾ പറ്റി കിടന്നു. അയാൾ അവളുടെ കൈത്തണ്ടയിലെ മഷി മാറ്റാനായി ശ്രമിച്ചു. പെട്ടെന്ന് അയാളുടെ ഫോൺ ബെല്ലടിച്ചു.
"ഹലോ ! പറ
sir body തിരിച്ചറിഞ്ഞു. സാറിൻ്റെ അപ്പാർട്ട്മെൻ്റിലുള്ള Security ശേഖറിൻ്റെ മകളായിരുന്നു.
അയാൾ ഞെട്ടി തരിച്ചു.ഫോൺ കട്ടായി.
അയാൾ തടവികൊണ്ടിരുന്ന അയാളുടെ മകളുടെ സ്ഥാനത്ത് കൊലചെയ്യപ്പെട്ട പെൺകുട്ടി. അവൾ ഇയാളെ നോക്കി ചിരിച്ചുകൊണ്ടിരിക്കുന്നു.
IV
മുഖത്ത് മുന്നുണ്ടായിരുന്ന നരയും താടിയും അപ്രത്യക്ഷമായി. അയാളുടെ മടിയിൽ ശേഖറിൻ്റെ 7 വയസ്സുള്ള മകൾ. അയാൾ അലസമായി അവളുടെ കൈകളെ തഴുകി.മുഖത്തെ പേശികൾക്കൊപ്പം അയാളുടെ കൈകളും ഉയർന്നും താണുമിരുന്നു. അവളുടെ മുഖത്തും തലമുടിയിലും അയാളുടെ കൈകൾ ചിത്രം വരച്ചു.അയാളുടെ മുഖം അവളുടെ മുടിയിലേയ്ക്കു മൂടി.അവളുടെ കൈത്തണ്ടയിലെ പേന കൊണ്ടുള്ള വര മായ്ക്കാൻ ശ്രമിച്ചു.
V
അയാളുടെ കൈ തണ്ട മുറിഞ്ഞ് രക്തം ഒഴുകി.
Comments
Post a Comment