മാധവി


If your anger decreases with time, you did injustice; if it increases, you suffered injustice.

IV
കഠിനമായ ചുമ ആകെ തളർത്തിയ അവരുടെ തുപ്പലിൽ കഫത്തിനൊപ്പം ചോരയും നിറഞ്ഞിരുന്നു. ഒരു നെടുവീർപ്പിട്ടു നടുവിൽ കൈവച്ച് അവർ കണ്ണാടിയിൽ അല്പ നേരം നോക്കി നിന്നു. ശുചി മുറിയിൽ കത്തിയിരുന്ന ബൾബണച്ച അവരെ ഇരുട്ട് മുഴുവനായി മൂടി.

V
" കുഞ്ഞാ... ", നേർത്ത വെളിച്ചത്തിനു കീഴിലെ ഒരു പായിൽ തൻ്റെ കുഞ്ഞമ്മയുടെ നെഞ്ചിൽ ഒട്ടി കിടന്ന് കുഞ്ഞ് മാധവി വിളിച്ചു.
"മം", ഒരു നേർത്ത സ്വരത്തിൽ അവർ മൂളി.
"നാളെ ശരിക്കും ഞാൻ അച്ഛനെ കാണാൻ പോകുവോ?"
"മം"
"സത്യം?"
"സത്യം!"
"എപ്പളാ പോണേ?"
"രാവിലെ."
"എനിക്ക് അച്ഛൻ ഉടുപ്പ് വാങ്ങി തര്വോ?"
"തരും.."
" കളിപ്പാട്ടങ്ങൾ വാങ്ങി തര്വോ?"
" തരും.."
" പാവക്കരടി?"
" തരും.."
" അച്ഛൻ ഇവടെ വര്വോ?"
"ഇല്ല.. നമ്മൾ അവിടെ പോണം"
" അച്ഛനെന്താ വരാത്തേ?" മറുപടി മൗനമായതു കൊണ്ട് മാധവി തുടർന്നു, "കുഞ്ഞാ...അച്ഛനെന്താ എന്നെ കൂട്ടാൻ വരാത്തേന്ന്?"
"എനിക്കറിയില്ല.., എനിക്കറിയില്ല..., എനിക്കറിയില്ല", അവരോഹണം പോലെ അവരുടെ ശബ്ദം താഴേക്കു വന്നു.
രണ്ടാളുടെയും മൗനപാനത്തിനു ശേഷം കുഞ്ഞ സംസാരിച്ചു തുടങ്ങി, "ൻ്റെ മോൾ അമ്മയെ പോലോ, കുഞ്ഞയെ പോലോ ആകരുത്..അത് നിൻ്റെ വീടാ. അത് നിൻ്റച്ഛനാ... നീ അവിടെ ജീവിക്കേണ്ടവളാ.. അവിടെയുള്ളതും, ഉള്ളവരും നിൻ്റേം കൂടാ....", കുഞ്ഞയുടെ കണ്ണുകൾ നിറഞ്ഞു.

Theseus pushed Procrustes onto the bed and chopped off his legs; and just so Procrustes wouldn't feel any pain, he sliced his head off too.

VI

മേൽ ചുമരിലേയ്ക്ക് കണ്ണും നട്ട് പ്രഭാകരൻ കട്ടിലിൽ കിടന്നു. അയാൾക്കരികെയുള്ള കസേരയിൽ ഒരാൾ പുറം തിരിഞ്ഞിരിക്കുന്നുണ്ടായിരുന്നു. അയാൾ കുറച്ച് കടലാസ് കഷണങ്ങൾ അടുക്കുകയാണ്. അതിഥികളാരോ വന്നെന്ന് മനസ്സിലായ അയാൾ ആ പേപ്പർ കഷണങ്ങൾ മുഴുവനായി ബാഗിൽ വച്ചെണീറ്റു.

VII
തൻ്റെ ചേട്ടനും ചേട്ടത്തിയ്ക്കും പിന്നാലെ മാധവി വീടിന്നകത്തേയ്ക്കു നടന്നു. മാധവിയുടെ ചേട്ടൻ ഹാളിലെ ഒരു സെറ്റിയിൽ ഇരിപ്പുറപ്പിച്ചു. അയാൾക്കരികിലായി അയാളുടെ കസേരയിൽ ദേഹമുരുമ്മി അയാളുടെ ഭാര്യയും സ്ഥാനം പിടിച്ചു. തോളിലെ ബാഗ്  ഊരി മാധവി സോഫയിൽ ഇരുന്നു. ഒരു നിമിഷം ചേട്ടൻ മാധവിയുടെ ബാഗിനെ നോക്കിയിരുന്നു.
ഈ സമയം അകത്തെ മുറിയിൽ നിന്നും ഒരു എക്സിക്യൂട്ടിവ് വേഷധാരി ഹാളിലേയ്ക്കു വന്നു. അയാളെ കണ്ടപ്പാടെ ഒന്ന് വിറങ്ങലിച്ച ചേട്ടൻ, യാന്ത്രികമായി എണീറ്റു." ഇതെൻ്റെ സഹോദരിയാ.. നിങ്ങൾ ഇറങ്ങിക്കോ ഞാൻ കണ്ടോളാം.. ", ചേട്ടൻ്റെ ഭാഷയും വെപ്രാളവും മാധവിയ്ക്കു മനസ്സിലായില്ലാരുന്നെങ്കിലും, അയാൾക്കത് മനസ്സിലായി, ഒരു യാത്ര പോലും പറയാതെ അയാൾ നടന്നകന്നു.അയാൾക്കു പിറകേ പോകണോ, അതോ അവിടെ തന്നെ നിൽക്കണോ എന്ന സംശയത്തിൽ ചേട്ടൻ കുറച്ചു നേരം നിശ്ചലനായി നിന്നു.ആലോചനയ്ക്ക് ശേഷം മുറ്റത്തേക്കിറങ്ങാൻ ഭാവിച്ച അയാൾ, പോർച്ചിൽ കിടന്ന കാറിൻ്റെ ശബ്ദം കേട്ട് വീണ്ടും തിരികെ നടന്നു.
വർഷങ്ങൾക്കു ശേഷമുള്ള തിരിച്ചുവരവിൽ 
മാധവി പലതും പ്രതീക്ഷിച്ചിരുന്നു. സ്നേഹപ്രകടനങ്ങൾ, കുറ്റപ്പെടുത്തലുകൾ, ഏറ്റുപറച്ചിലുകൾ അങ്ങനെ പലതും. പക്ഷേ അതിനൊക്കെ വിപരീതമായി ഒട്ടും പ്രതീക്ഷിക്കാത്ത കുറച്ച് സംഭവങ്ങൾ അവൾക്കു മുന്നിൽ അരങ്ങേറുന്നു.
തൻ്റെ ചേട്ടൻ്റെയും ചേട്ടത്തിയുടെയും പരവേശത്തിൻ്റെയും,  കാട്ടിക്കൂട്ടലകളുടെയും ഇടയിൽ ഒന്നുമറിയാത്തവളെ പോലെ അവൾ നിന്നു.


തുടരും.....


Comments

Popular posts from this blog

മാധവി

മുക്തി

Peace or Persistence